താങ്കളുടെ നാവിനു ബാധിച്ച അർബുദം അതിവേഗം പടരുന്നതാണ്. പ്രതിരോധിക്കാൻ സാധിക്കില്ല. ശസ്ത്രക്രിയ വേണ്ടിവരും. താങ്കൾ ഹൃദ്രോഗിയായതിനാൽ ശസ്ത്രക്രിയ നടത്താൻ ഞങ്ങൾക്ക് ധൈര്യമില്ല. ശസ്ത്രക്രിയ നടത്തിയാൽതന്നെ സംസാരശേഷി തിരിച്ചുകിട്ടാൻ പ്രയാസമാണ്. നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കംചെയ്യണം. മുഖം വികൃതമാകും. എന്താണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് -രണ്ട് ദശാബ്ദം മുമ്പ് തിരുവനന്തപുരം ആർ.സി.സിയിലെ ഡോക്ടർമാർ ഇതു പറഞ്ഞപ്പോൾ ഭയന്ന് പിന്മാറുകയല്ലായിരുന്നു ടി.ആർ. ചന്ദ്രദത്ത് എന്ന ദത്ത് മാഷ്. അർബുദത്തിെൻറ വേദന സഹിച്ച് മരണത്തിന് കീഴടങ്ങുന്നതിനേക്കാൾ നല്ലത് രണ്ടാമത്തെ പരീക്ഷണം നേരിടാമെന്നായിരുന്നു അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്. ജീവിതത്തിെൻറ പ്രതിസന്ധിഘട്ടത്തെ സധൈര്യം നേരിട്ട അദ്ദേഹം ഇച്ഛാശക്തി ആയുധമാക്കി പോരാടുകയായിരുന്നു. അവസാന നിമിഷംവരെയും അേദ്ദഹം ആ പോരാട്ടം നടത്തി.
22 കൊല്ലമാണ് അദ്ദേഹം മാരകരോഗത്തിനെതിരെ പോരാടിയത്. പഴച്ചാറായിരുന്നു മുഖ്യ ഭക്ഷണം. രോഗാകുലതയിൽ തളർന്നിരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അഥവാ ഇൗ സമൂഹത്തിൽ തനിക്ക് ചെയ്തുതീർക്കാൻ ഒേട്ടറെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സമൂഹം തന്നിൽനിന്ന് പ്രതീക്ഷിക്കുന്നത് നൽകണമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു. മികച്ച സംഘാടകനായും സാമൂഹിക സേവകനായും അതേക്കാൾ ശക്തമായ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനായും തെൻറ റോൾ ഏറ്റവും തിളക്കമുള്ളതാക്കിയശേഷമാണ് ചന്ദ്രദത്ത് ഒാർമകളുടെ ലോകത്തേക്ക് മറയുന്നത്. മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് തെൻറ ജീവിതംകൊണ്ട് മികച്ച സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അവസാന ഘട്ടംവരെയും ഇൗ ഭാരം കുറഞ്ഞ മനുഷ്യൻ കർമനിരതനായി. രോഗം തന്നെ വീണ്ടും കീഴ്പ്പെടുത്തുന്നു എന്നറിഞ്ഞിട്ടും അദ്ദേഹം തളർന്നില്ല. അവശതകൾക്കിടയിലും അദ്ദേഹം അയ്യന്തോളിലെ കോസ്റ്റ്ഫോർഡ് ആസ്ഥാനത്തെത്തി. വയോജനങ്ങൾക്കായി അേദ്ദഹം ആവിഷ്കരിച്ച സുശാന്തം പദ്ധതി ജില്ല പഞ്ചായത്ത് ഏറ്റെടുത്തു. തീർത്തും വയ്യാതായപ്പോഴൊക്കെ ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം കോസ്റ്റ്ഫോർഡിലേക്കുതന്നെ ഒാടിയെത്തി. വെറുതെയിരിക്കാൻ അദ്ദേഹത്തിെൻറ മനസ്സ് അനുവദിച്ചില്ല; തന്നെ അത്ര പെെട്ടന്ന് രോഗത്തിന് വിട്ടുകൊടുക്കാനും. കഴിഞ്ഞ മാസം അവസാനം തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലും സജീവമായിരുന്നു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ചെയർമാനായി 1985ൽ രൂപവത്കരിച്ച കോസ്റ്റ്ഫോർഡിെൻറ (സെൻറർ ഒാഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡെവലപ്മെൻറ്) തുടക്കം മുതലുള്ള ഡയറക്ടറായിരുന്നു. വലപ്പാട് ശ്രീരാമ പോളിടെക്നിക് കേന്ദ്രമായി 1985 മാർച്ച് അഞ്ചിന് രജിസ്റ്റർ ചെയ്തു.
നിർധനരുടെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിലാണ് അത് രൂപവത്കരിച്ചത്. ഊര്‍ജസംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിെൻറ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ്േഫാര്ഡ് നല്‍കിയത്. േരാഗബാധിതനായശേഷം 10 പുസ്തകങ്ങൾ എഡിറ്റ് ചെയ്തു. സാംസ്കാരിക, ബൗദ്ധിക തലത്തിൽ ഉന്നതസ്ഥാനീയനായിരുന്നു ചന്ദ്രദത്ത്. പേക്ഷ, ബുദ്ധിജീവി പരിവേഷം അണിഞ്ഞില്ല. എല്ലാം ചെയ്തു; എന്നാൽ, മുൻനിരയിൽ വന്നതുമില്ല. അണിയറയിൽ നിൽക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.