കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ അഭിഭാഷകൻ ഉദയഭാനു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഏഴാം പ്രതിയായ ഹരജിക്കാരെൻറയും പ്രോസിക്യൂഷെൻറയും കക്ഷി ചേർന്ന രാജീവിെൻറ മകൻ അഖിലിെൻറയും വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. പ്രതികളുമായി ഫോണിൽ സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നതും പ്രതിയാക്കുന്നതും നിയമപരമല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ രണ്ട് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി.
രാജീവിെൻറ മകന്‍ അഖിലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും പ്രോസിക്യൂഷനൊപ്പം ജാമ്യ ഹരജിയെ ശക്തമായി എതിര്‍ത്തു. ഉദയഭാനുവിന് പ്രതികളുമായും കൊലപാതകവുമായും ബന്ധമുണ്ടെന്നതിന് ഒേട്ടറെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ നിര്‍ബന്ധമാണെന്നുമായിരുന്നു പ്രോസിക്യൂഷെൻറ വാദം. ഉദയഭാനുവിെൻറ ഓഫിസില്‍നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനക്ക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സംഭവത്തിെൻറ മുഖ്യ സൂത്രധാരനാണ് ഉദയഭാനുവെന്നും നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അഖിൽ കക്ഷിചേരൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.