ബൈക്ക് അപകടത്തില്‍ വിദ്യാർഥി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ചാലക്കുടി: ചാലക്കുടിക്കടുത്ത് പരിയാരത്ത് ബൈക്ക് അപകടത്തില്‍ വിദ്യാർഥി മരിച്ചു. സഹയാത്രികന്​ ഗുരുതര പരിക്കേറ്റു. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവി​​​െൻറ മകന്‍ ശ്രീമോന്‍ (15) ആണ് മരിച്ചത്. പരിക്കേറ്റ എടത്തലപ്പറമ്പന്‍ രാജുവി​​​െൻറ മകന്‍ അനുമോന്‍ (18) സ​​െൻറ്​ ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ 6.30ന് അതിരപ്പിള്ളി റോഡില്‍ പരിയാരം സി.എസ്.ആര്‍.ഐ ആശ്രമം തിരിവിലായിരുന്നു അപകടം. നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്​: ലത. 

Tags:    
News Summary - Chalakkudy Bike Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.