മേളപ്രമാണി ചക്കംകുളം അപ്പുകുട്ടൻ മാരാർ അന്തരിച്ചു

തൃശൂർ:മേളപ്രമാണി ചക്കംകുളം അപ്പുകുട്ടൻ മാരാർ (91) അന്തരിച്ചു. ചക്കംകുളം അപ്പുമാരാരുടെ സഹോദരനാണ്. പെരുവനം ആറാട്ടുപുഴ പൂരം, തൃശൂർ പൂരത്തിനുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്.

ചക്കംകുളം ശാസ്​താവിൻെറ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരൻ ആണ്. അച്ഛൻ പണ്ടാരത്തിൽ നാരായണ മാരാരിൽ നിന്നുമാണ് വാദ്യകലയുടെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് അമ്മാവനിൽ നിന്നും ജ്യേഷ്​ഠ സഹോദരൻ ചക്കംകുളം അപ്പുമാരാരിൽ നിന്നും കൂടുതൽ പരിശീലനം നേടി.

ഉത്സവ വേദികളിൽ ചക്കംകുളം സഹോദരൻമാരുടെ മേളമുണ്ടെന്ന് അറിഞ്ഞാൽ മേളാസ്വാദകരുടെ ഒഴുക്കിൻെറകാലമുണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡി​േൻറതുൾപ്പെടെ നിരവധി പുരസ്​കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലോർ ചക്കംകുളങ്ങര മാരാത്ത് വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. അവിവാഹിതനാണ്. പരേതരായ ലക്ഷ്​മിക്കുട്ടി മാരസ്യാർ, ഇട്ടുന്നൂലി മാരസ്യാർ എന്നിവരാണ് മറ്റു സഹോദരങ്ങൾ.

Tags:    
News Summary - Chakkankulam Appukuttan Marar Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT