കൊച്ചി: നിയമനത്തിന് നിക്ഷേപമായി വാങ്ങിയ തുകയും ശമ്പളകുടിശ്ശികയും നൽകാതെ സ്വാശ ്രയ കോളജ് അധികൃതർ വഞ്ചിച്ചെതിനെതിരെ അധ്യാപകരടക്കം മുൻ ജീവനക്കാർ ആരംഭിച്ച സമ രം ബുധനാഴ്ച ഒരുമാസം പിന്നിടുന്നു. പെരുമ്പാവൂർ ഐരാപുരം സി.ഇ.ടി കോളജ് ഓഫ് മാനേജ് മെൻറ്, സയൻസ് ആൻഡ് ടെക്നോളജി അധ്യാപകരും അനധ്യാപകരുമായി നൂറ്റിയിരുപത്തഞ്ച ോളം പേർക്കാണ് പണം നഷ്ടമായത്. തട്ടിപ്പിനിരയായവർ കോളജ് കവാടത്തിൽ കുടുംബത്ത ോടൊപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തിവരുകയാണ്. നിക്ഷേപമായി 12 കോടിയോളം വാങ്ങിയതായി ഇവർ പറയുന്നു.
സി.ഇ.ടി ട്രസ്റ്റിന് കീഴിൽ എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് സംസ്ഥാന സർക്കാറിെൻറയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ 2009ലാണ് കോളജ് തുടങ്ങിയത്. അധ്യാപകനിയമനത്തിന് ആറുലക്ഷം മുതൽ 15 ലക്ഷം വരെയും അനധ്യാപകരോട് രണ്ടു മുതൽ ആറുലക്ഷം വരെയും നിക്ഷേപമായി വാങ്ങി. 25,000 മുതൽ 30,000 വരെയാണ് അധ്യാപകർക്ക് വാഗ്ദാനം ചെയ്ത ശമ്പളം.
ജോലിയിൽനിന്ന് പിരിഞ്ഞാൽ നിക്ഷേപം മൂന്നുമാസത്തിനകം പലിശയില്ലാതെ തിരിച്ചുനൽകുമെന്നായിരുന്നു കരാർ. ആദ്യമെല്ലാം ശമ്പളം കൃത്യമായി ലഭിച്ചെങ്കിലും 2016 അവസാനത്തോടെ പലപ്പോഴും വൈകി, പിന്നീട് മുടങ്ങി. ചോദ്യംചെയ്തവരെ ശമ്പളകുടിശ്ശികയും നക്ഷേപവും വാഗ്ദാനം ചെയ്ത് നിർബന്ധിച്ച് രാജിവെപ്പിച്ചു.
രണ്ടുവർഷം മുമ്പ് രാജിവെച്ചവർക്ക് പോലും പണം തിരിച്ചുകിട്ടിയില്ല. ശമ്പളവും നിക്ഷേപവുമായി 16.25 ലക്ഷം രൂപ കിട്ടാനുള്ളവരുണ്ട്. പണം ചോദിച്ച പലർക്കും മാനസികപീഡനവും ഭീഷണിയും നേരിടേണ്ടിവന്നതായും സമരക്കാർ പറയുന്നു.
വീടും സ്വർണവും വരെ പണയംവെച്ചാണ് പലരും പണം നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെ മുപ്പതോളം പേരുടെ കിടപ്പാടം ജപ്തിഭീഷണിയിലാണ്. ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് കരച്ചിലടക്കാനാവാതെ അവർ പറയുന്നു. നിക്ഷേപമായി 13 ലക്ഷം നൽകിയ കീർത്തി എന്ന മുൻ അധ്യാപിക കഴിഞ്ഞ മാസം ഭർത്താവിനൊപ്പം പ്രിൻസിപ്പലിെൻറ മുറിക്ക് മുന്നിൽ ആത്മഹമത്യഭീഷണി മുഴക്കി. തുടർന്ന്, ഇവർക്ക് 55,000 രൂപ നൽകി. ശമ്പളത്തിൽനിന്ന് പിടിച്ച പി.എഫ് വിഹിതവും മാനേജ്മെൻറ് അടച്ചില്ല.
കോളജിെൻറ ആസ്തികൾ വിൽക്കുേമ്പാൾ പണം നൽകാമെന്നാണത്രേ അധികൃതരുടെ നിലപാട്. സമരക്കാർ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡി.ജി.പി, എസ്.പി എന്നിവർക്കും വനിത കമീഷനും പരാതി നൽകിയിരുന്നു. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കമീഷൻ നിർദേശിച്ചു. സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നെങ്കിലും വിജയിച്ചില്ല. ചെയർമാൻ പോൾ തോമസ് ഞാറക്കലിെൻറ പ്രതികരണം തേടാൻ ശ്രമിച്ചെങ്കിലും മൊബൈലുകൾ സ്വിച്ച്ഓഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.