തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോട തിയിൽ കേസ് ഫയൽ ചെയ്യണമെന്ന റവന്യൂ വകുപ്പിെൻറ ഉത്തരവ് ചുവപ്പ് നാടയിൽ. അടിയന്തരമ ായി കേസ് ഫയൽ ചെയ്യണമെന്ന റവന്യൂ വകുപ്പിെൻറ നിർദേശത്തിൽ കോട്ടയം കലക്ടർ കത്തെഴുതി സമയം നീട്ടുെന്നന്നാണ് ആക്ഷേപം. ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ജില്ല ഗവ. പ്ലീഡർക്ക് നിർദേശം നൽകി നടപടികൾ ത്വരിതഗതിയിൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് കലക്ടറുടെ മറുപടി.
ചെറുവള്ളിയിൽ വിമാനത്താവള നിർമാണത്തിന് ഏറ്റെടുക്കേണ്ട വസ്തുവിെൻറ ഉടമാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ സാമൂഹിക പ്രത്യാഘാത പഠനം, ഡി.ജി.സി.എ ക്ലിയറൻസ്, മണ്ണ് പരിശോധന, സർവേ, വിവര ശേഖരണം എന്നിവ നടത്താനും സാധിച്ചിട്ടില്ല.
ഹാരിസൺസും അവരുടെ മുൻഗാമികളും കൈവശം വെച്ചിരുന്നതും വിൽപന നടത്തിയതുമായി 76,000 ഏക്കർ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസുകളുടെ ഫലപ്രഥമായ നടത്തിപ്പിനും മേൽനോട്ടത്തിനുമായി റവന്യൂ വകുപ്പിൽ പ്രത്യേക സെൽ രൂപവത്കരിക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി. ഭരണതലത്തിലെ ഉന്നതർക്ക് ബിലീവേഴ്സ് ചർച്ചുമായുള്ള ബന്ധമാണ് കേസ് നൽകാൻ തടസ്സമെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.