തിരുവനന്തപുരം: വീടുകളിലെ നിരീക്ഷണമടക്കം പാളിയതാണ് കേരളത്തിലെ കോവിഡ് തീവ്ര വ്യാപനത്തിന് കാരണമെന്ന് കേന്ദ്രസംഘം. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശങ്കയറിയിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിനെ കൂടാതെ പൊലീസ്, റവന്യൂ, തദ്ദേശവകുപ്പുകളുടെ കൂട്ടായ പ്രവർത്തനമാണ് വീടുകളിലെ നിരീക്ഷണം നിയന്ത്രിച്ചതെന്ന് സംസ്ഥാനം വിശദീകരിച്ചതോടെ കേന്ദ്രമന്ത്രി കേരളത്തിെൻറ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ചു.
മരണനിരക്ക് കുറച്ചതിലും വാക്സിൻ പാഴാക്കാത്തതിനും അഭിനന്ദിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്കായിരുന്നു മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണ ജോർജ് എന്നിവരുടെ കൂടിക്കാഴ്ച. ഇതിലാണ് വീട്ടുനിരീക്ഷണത്തെക്കുറിച്ച് പരാമർശിച്ചത്. ഇതിന് പിന്നാലെ മന്ത്രി വീണ ജോർജ് കേരളത്തിലെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ഡിജിറ്റൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ കൂടുതൽ ഡോസ് വേണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംസ്ഥാനത്തിെൻറ പ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.