പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തും

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താൻ 11 അംഗ കേന്ദ്ര ഉദ്യോഗസ്ഥ സംഘം ഇന്ന് സംസ്ഥാനത്തെത്തും. കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി ബി.ആർ.ശർമ്മയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് സന്ദർശനം നടത്തുക. സംഘത്തിൽ ജോയിൻറ്​ സെക്രട്ടറി ധർമ്മ റെഡ്ഢി, നീതി ആയോഗ് അഡ്വൈസർ ഡോ.യോഗേഷ് സൂരി, ധനവകുപ്പ് അഡ്വൈസർ ആഷു മാഥൂർ എന്നിവരും ഉണ്ട്. ഇന്ന് രാത്രി കൊച്ചിയിലെത്തുന്ന സംഘം ഈ മാസം 24 വരെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും.

Tags:    
News Summary - Central Team to Kerala For Flood Analysis - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.