മരിച്ച ഗീതാഞ്ജലി
പാലക്കാട്/തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. അകത്തേത്തറ ധോണി പാതിരിനഗർ പുഷ്പരാജൻറെ മകൾ ഗീതാഞ്ജലി (43)യാണ് മരിച്ചത്.
തൃശൂർ റയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് പോകാൻ ബസ് സ്റ്റോപിലേക്ക് പോകവേയാണ് അപകടം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടം.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. മാതാവ്: പാർവതി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ആദിത്യ, അക്ഷയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.