തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത് 2601 കോടി രൂപ. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ നെല്ല് സംഭരിച്ച വകയിൽ 1259 കോടിയും 2024-25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ (എം.എസ്.പി) 1342 കോടിയും ഉൾപ്പെടെയാണിത്.
2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്ന് മന്ത്രി ജി.ആര്. അനില്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർഷകർക്ക് നെല്ലിന്റെ വില പൂർണമായും സംസ്ഥാന സർക്കാർ നൽകുകയാണെന്നും ഓണത്തിന് മുമ്പ് കേന്ദ്ര വിഹിതം മുഴുവന്‍ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണക്കാലത്ത് കർഷകരെ പ്രയാസപ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണ് കേന്ദ്രസർക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.