പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുകയാ​ണെങ്കിൽ അവർക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിക്കാൻ സംസ്​ഥാന സർക ്കാരുകൾക്ക്​ കേന്ദ്രസർക്കാരിൻെറ​ നിർദേശം. വിദേശകാര്യ സെക്രട്ടറി വികാസ്​ സ്വരൂപ്​ ചീഫ്​ സെക്രട്ടറിമാർക്കാണ്​ നിർദേശം നൽകിയത്.

പ്രവാസികളെ നാട്ടി​െലത്തിക്കുകയാണെങ്കിൽ എന്തു സൗകര്യങ്ങളാണ്​ സംസ്​ഥാനത്ത്​ ഒരുക്കിയിരിക്കുന്നതെന്ന്​ സംബന്ധിച്ച്​ വിശദമായ മറുപടിയാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ആരോഗ്യ പരിശോധന, നിരീക്ഷണ കേന്ദ്രങ്ങളുടെ സൗകര്യം, വിമാനത്താവളത്തി​ലെത്തി കഴിഞ്ഞാൽ വീട്ടിലെത്തിക്കാനുള്ള ഗതാഗത സൗകര്യം തുടങ്ങിയവയിൽ മറുപടി നൽകാനാണ്​ നിർദേശം.

സംസ്​ഥാന സർക്കാരുകളുടെ ഒരുക്കങ്ങൾ വിലയിരുത്തി അവ അവലോകനം ചെയ്​ത ശേഷമാകും കേന്ദ്രസർക്കാർ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കാര്യത്തിൽ തീരുമാ​നമെടുക്കുക​.

അതേസമയം പ്രവാസിക​ളെ നാട്ടിലെത്തിക്കുകയാണെങ്കിൽ അവർക്കായി ആരോഗ്യ സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയി​ട്ടുണ്ടെന്ന്​ മന്ത്രി കെ.ടി. ജലീൽ​ പറഞ്ഞു.


Tags:    
News Summary - Central Government on Expat returns -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.