സന്നിധാനത്ത് പാമ്പിനെ പിടികൂടി കേന്ദ്രസേന

ശബരിമല : സന്നിധാനത്ത് നിന്നും പാമ്പിനെ പിടികൂടി കേന്ദ്രസേന. മേലെ തിരുമുറ്റത്ത് പതിനെട്ടാം പടി ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരും കേന്ദ്രസേന ഉദ്യോഗസ്ഥരും വിശ്രമിക്കുന്ന ഫ്ലൈ ഓവറിന് താഴെയായി കണ്ട പാമ്പിനെ ആണ് ആർ.എ.എഫ് സംഘം പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് ദീപാരാധന സമയത്തായിരുന്നു സംഭവം. ആർ.എ.എഫ് ഉദ്യോഗസ്ഥർ പിടികൂടിയ പാമ്പിനെ പിന്നാലെയത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിഷമില്ലാത്ത ഇനം കാട്ടുപാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Central army caught the snake in Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.