സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരി: സി.പി.എം മുൻ നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ ആക്രമിക്കുന് നതി​െൻറ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ചാനലുകളിൽ ഞായറാഴ്ച പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളി ൽ കൂടിയും വ്യാപകമായി പ്രചരിക്കുകയാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ ആ ക്രമിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. േകസിന് നിർണായമാകുന്ന തെളിവാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.

മേയ് 18ന് രാത്രി 7.28നാണ് നസീർ ആക്രമിക്കപ്പെട്ടത്. തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസി പരിസരത്താണ് സംഭവം നടന്നത്. സദാസമയവും ആൾപെരുമാറ്റമുള്ള സ്ഥലത്ത് പരിഭ്രമമൊന്നുമില്ലാതെയാണ് ബൈക്കിലെത്തിയ സംഘം കൃത്യം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തം. വെേട്ടറ്റ് ഒാടിയ നസീർ നിർത്തിയിട്ട കാറിന് മുന്നിൽ കുഴഞ്ഞുവീഴുന്നതും അക്രമികൾ പിന്തുടർന്നെത്തി വീണ്ടും വീണ്ടും ആഞ്ഞുവെട്ടുന്നതും നസീറി​െൻറ ശരീരത്തിൽ ബൈക്ക് ഇടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്​. ഇതുവഴിയെത്തിയ ഒരു കാർ സംഭവസ്ഥലത്ത് നിർത്തിയതോടെയാണ് അക്രമികൾ മൂന്നുപേരും ബൈക്കിൽ കയറി രക്ഷപ്പെടുന്നത്.

നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം നിയോഗിച്ച കമീഷൻ ശനിയാഴ്ച തെളിവെടുപ്പ് നടത്തിയതി‍​െൻറ തൊട്ടുപിന്നാലെയാണ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി അക്രമത്തി​െൻറ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നത്. സി.പി.എം സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എം.എൽ.എ, ജില്ല സെക്ര​േട്ടറിയറ്റംഗം പി. ഹരീന്ദ്രൻ എന്നിവർ അംഗങ്ങളായുള്ള കമീഷനാണ് തെളിവെടുത്തത്.

തലശ്ശേരിയിെല പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ ജില്ല കമ്മിറ്റി ഒാഫിസിൽ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്. നസീർ പൊലീസിന് നൽകിയ മൊഴിയെ സാധൂകരിക്കുന്ന രീതിയിലാണ് തെളിവെടുപ്പിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. നസീറിനെ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന കാര്യം അറിയാമെന്ന് പലരും മൊഴി നൽകിയതായാണ് വിവരം.

നസീറിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്​റ്റ്​ ചെയ്തത്. രണ്ടുപേർ കോടതിയിൽ കീഴടങ്ങി. പത്ത് പേർക്കെതിരെയാണ് കേസ്. ഗൂഢാലോചന നടത്തിയവരെയാണ് ഇനി കണ്ടെത്താനുള്ളത്.

Tags:    
News Summary - cctv visuals of cot naseer attcking-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.