സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളി​ൽ എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​സ്​​ത​കം: ഉ​ത്ത​ര​വി​ൽ അ​വ്യ​ക്​​ത​ത

മലപ്പുറം: സി.ബി.എസ്.ഇ സ്കൂളുകൾ എൻ.സി.ഇ.ആർ.ടിയുടെ (നാഷനൽ കൗൺസിൽ ഒാഫ് എജുേക്കഷനൽ റിസർച് ആൻഡ് ട്രെയിനിങ്) പുസ്തകം നിർബന്ധമാക്കിയുള്ള ഉത്തരവിൽ അവ്യക്തത. സി.ബി.എസ്.ഇ നിയമാവലി പരിഷ്കരിക്കാതെ ഉത്തരവ് നിലനിൽക്കില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കൂടാതെ രാജ്യത്തെ വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും ഇവർ ആരോപിക്കുന്നു.
നിലവിൽ സി.ബി.എസ്.ഇ അഫിലിയേഷൻ നിയമാവലി 2014ലെ ഭേദഗതി പ്രകാരം ഒന്ന് മുതൽ എട്ടാം ക്ലാസുവരെ ഏത് പുസ്തകങ്ങൾ പഠിപ്പിക്കണമെന്നത് സ്കൂളുകൾക്ക് തീരുമാനിക്കാവുന്നതാണ്. ഇതുപ്രകാരം ദേശീയ കരിക്കുലം അനുസരിച്ച് പ്രസിദ്ധീകരിക്കുന്നവയോ സ്കൂളുകൾ സ്വന്തമായി തയാറാക്കുന്ന പുസ്തകങ്ങളോ പഠിപ്പിക്കാം.
എന്നാൽ, സി.ബി.എസ്.ഇ അജ്മീർ, ഡെറാഡൂൺ, ചെന്നൈ മേഖല ഒാഫിസർമാർ വരുന്ന അധ്യയനവർഷം മുതൽ എല്ലാ ക്ലാസുകളിലും നിർബന്ധമായും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ഉപേയാഗിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി എടുക്കുമെന്നും കാണിച്ച് സർക്കുലർ ഇറക്കി. കൂടാതെ സ്കൂളുകൾ സ്വകാര്യ പ്രസാധകരുമായി സഹകരിക്കരുതെന്നും നിർദേശിച്ചു. ഇതിനെതിരെ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ഉപയോഗിക്കണമെന്ന് കാണിച്ച് തിരുവനന്തപുരം റീജനൽ ഒാഫിസർ എസ്.പി. റാണയും വ്യാഴാഴ്ച സ്കൂളുകൾക്ക് സർക്കുലർ നൽകി.
സി.ബി.എസ്.ഇ സ്കൂളുകളില്‍ എൻ.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഫെബ്രുവരിലാണ് തീരുമാനമെടുത്തത്. കൂടാതെ എൻ.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ സിലബസ് പരിഷ്കരിച്ച് ഏകീകരിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കും കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്േദകറി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.
സ്കൂളുകള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ എണ്ണം അറിയിക്കാന്‍ ഫെബ്രുവരി 22 വരെ സി.ബി.എസ്.ഇ വെബ്സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാൽ, നിയമം ഭേദഗതി ചെയ്തിട്ടില്ലെന്നും റീജനൽ ഒാഫിസർമാരാണ് നിർദേശം നൽകിയതെന്നും കാണിച്ച് പല സ്കൂളുകളും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം എൻ.സി.ഇ.ആർ.ടിക്ക് നൽകിയില്ല.
വർഷങ്ങളായി രാജ്യത്തെ ബഹുഭൂരിഭാഗം സ്വകാര്യ സ്കൂളുകളും ആശ്രയിക്കുന്നത് ദേശീയ കരിക്കുലത്തെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളാണ്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളേക്കാൾ വിലകൂടുതാലണെങ്കിലും ഉള്ളടക്കത്തിലും ഗുണമേന്മയിലും മറ്റുപുസ്തകങ്ങൾ ഏറെ മുന്നിലാണെന്ന് സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
ഒാേരാ സംസ്ഥാനത്തി​െൻറയും പ്രാദേശിക വകഭേദങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇൗ പുസ്തകങ്ങൾ തയാറാക്കുന്നത്. അതോടൊപ്പം അധ്യാപക പരിശീലനവും സഹായ കൈപുസ്തകങ്ങളും വിദ്യാർഥികൾക്ക് ആവശ്യമായി പാഠ്യേതര വിഭവങ്ങളും ഇവർ നൽകുന്നതായി സ്കൂൾ അധികൃതർ പറയുന്നു. നിലവിലെ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പത്ത് വർഷത്തിലധികം പഴക്കമുള്ളതാണ്. ഇതിനിടയിലുണ്ടായ വസ്തുതപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ നിർബന്ധിതമാക്കുന്നതിലൂടെ കേന്ദ്രസർക്കാർ തങ്ങളുടെ കാവി അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന ആശങ്കയാണ് ഇവർക്കുള്ളത്. ചരിത്രമടക്കമുള്ള വിഷയങ്ങളിൽ കാര്യമായ കൈകടത്തലുണ്ടാകുമെന്നാണ് ആശങ്ക. വിദ്യാഭ്യാസപരമായ തീരുമാനം സ്കൂളുകളെ അറിയിക്കേണ്ടത് ഡൽഹി ഹെഡ്ഒാഫിസിലെ അക്കാദമിക് സെക്ഷനാണ്. എന്നാൽ, പുതിയ സർക്കുലറുകൾ ഇറക്കിയിരിക്കുന്നത് സി.ബി.എസ്.ഇ ചെയർമാ​െൻറ നിർദേശാനുസരണം മേഖല കേന്ദ്രം ഒാഫിസർമാരാണെന്നും ഇവർ ആേരാപിക്കുന്നു.
േകന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തി​െൻറ കരട് ഇതിനോടകം വിവാദമായിട്ടുണ്ട്. പുതിയ നയത്തിൽ സംഘ്പരിവാർ ആശയങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപം. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ നിർബന്ധമാക്കുന്നതോടെ സർക്കാറിന് പുതിയ വിദ്യാഭ്യാസ നയം പ്രാവർത്തികമാക്കൽ എളുപ്പമാകും. കൂടാതെ സർക്കാറി​െൻറ വർഗീയ അജണ്ട നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് മുതിർന്ന െഎ.എ.എസ് ഒാഫിസറും സംഘ്പരിവാർ നോമിനിയുമായ ആർ.കെ. ചതുർവേദിയെ സി.ബി.എസ്.ഇ ചെയർമാനായി നിയമിച്ചതെന്നും ആരോപണമുണ്ടായിരുന്നു.
അതേസമയം, നിലവിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ പ്രസാധകരുടെ പുസ്തകം വാങ്ങുേമ്പാൾ ലഭിക്കുന്ന കമീഷൻ ഇല്ലാതാകുമെന്നതാണ് പുതിയ പരിഷ്കാരത്തെ എതിർക്കാൻ കാരണമെന്ന് മറുപക്ഷം ആരോപിക്കുന്നു.

 

Tags:    
News Summary - cbse ncert text book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.