ല​ക്ഷ​ദ്വീ​പ് എം.​പി​യു​ടെ ബ​ന്ധു​വീ​ടു​ക​ളി​ൽ സി.​ബി.​ഐ റെ​യ്ഡ്

ബേ​പ്പൂ​ർ: ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ​തി​രാ​യ സി.​ബി.​ഐ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. മാ​ത്തോ​ട്ടം വ​ന​ശ്രീ​ക്ക് പി​ൻ​വ​ശം താ​മ​സി​ക്കു​ന്ന ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ പൊ​രാ​ടം ഹൗ​സി​ൽ യ​ഹ് യ ​ഖാ​ൻ, അ​ര​ക്കി​ണ​ർ അ​ങ്ങാ​ടി​ക്ക് സ​മീ​പം നീ​ലാ​ത്തു​പു​ഴ​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ഈ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യും റെ​യ്ഡ് ന​ട​ത്തി​യ​ത്. സി.ബി.ഐ ഇൻസ്പെക്ടർ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ചൂ​ര (ട്യൂ​ണ) മീ​ൻ സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന 'മാ​സ്' ക​യ​റ്റു​മ​തി​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എം.​പി​ക്കെ​തി​രെ കേ​സ്. അ​ന​ന്ത​ര​വ​നാ​യ അ​ബ്ദു​റ​സാ​ഖ് പ​ങ്കാ​ളി​യാ​യ ശ്രീ​ല​ങ്ക​ൻ ക​മ്പ​നി​ക്ക് 'മാ​സ്' ക​യ​റ്റു​മ​തി ചെ​യ്ത​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

Tags:    
News Summary - CBI raids Lakshadweep MP's relative's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.