ജാഗ്രത; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയർത്തും; ജല നിരപ്പ് 757.80 മീറ്ററിൽ എത്തി

കക്കയം ഡാമിലെ ജല നിരപ്പ് ക്രമേണ ഉയർന്നു 757.80 മീറ്ററിൽ എത്തിയതിനാൽ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റർ വീതം ഉയർത്തും. സെക്കൻഡിൽ 17 ക്യൂബിക് മീറ്റർ വെള്ളമാണ് ഒഴുക്കി വിടുക.

റെഡ് അലർട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രതാ പാലിക്കണം എന്നും അറിയിപ്പുണ്ട്.

Tags:    
News Summary - Caution; Both the shutters of the Kakkayam dam will be raised; The water level reached 757.80 meters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.