രക്ഷതേടി തെങ്ങിൻ മുകളിൽ; ഒടുവിൽ പൂച്ചക്ക് രക്ഷകരായത് നാട്ടുകാർ

മാന്നാർ: പട്ടിയിൽനിന്ന് പ്രാണരക്ഷാർഥം തെങ്ങിൻ മുകളിലേക്ക് ഒടിക്കയറിയതായിരുന്നു പൂച്ച. പക്ഷേ തിരിച്ചിറങ്ങാൻ കഴിയാതെ ഒരു ദിവസം മുഴുവൻ അവിടെ കുടുങ്ങി. അവസാനം രക്ഷകരായത് നാട്ടുകാർ.

മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിലെ കുമ്മിണിക്കര ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പട്ടിയിൽനിന്ന് രക്ഷതേടി ഓടിയ പൂച്ചക്ക് ഗത്യന്തരമില്ലാതെ തെങ്ങിൻ മുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. എന്നാൽ തിരിച്ചിറങ്ങാൻ ‘പഠിച്ച പണി പതിനെട്ടും പയറ്റി’യിട്ടും പറ്റിയില്ല. ഒടുവിൽ കരച്ചിലായി.

ഇത് ശ്രദ്ധയിൽ പെട്ട സമീപവാസി വൈകിട്ട് അഞ്ചോടെ വിവരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഈ സന്ദേശംകണ്ട മാന്നാർ എമർജൻസി റെസ്ക്യൂ ടീം ഉടൻ സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ പൂച്ചയെ രക്ഷിക്കാനായില്ല. തുടർന്ന് ശനിയാഴ്ച രാവിലെ എട്ടോടെ അയൽവാസിയായ ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തെങ്ങിൽ കയറി പൂച്ചയെ രക്ഷിക്കുകയായിരുന്നു.

Tags:    
News Summary - cat-rescue-mannar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.