സിദ്ദീഖ്​ കാപ്പനെതിരായ യു.എ.പി.എ, രാജ്യ​േ​ദ്രാഹ കേസുകൾ ലഖ്​നോ കോടതിയിലേക്ക്​ മാറ്റി

ന്യൂഡൽഹി: യു.പിയിലെ ഹാഥറസ്​ സന്ദർശനത്തിനിടെ അറസ്​റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ്​ കാപ്പനുൾപ്പെടെ എട്ടുപേർക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ കേസുകൾ ​ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.​െഎ.എ) ലഖ്​​േ​നാ കോടതിയിലേക്ക്​ മാറ്റി.

പ്രോസിക്യൂഷ​െൻറ അപേക്ഷ പരിഗണിച്ചാണ് മധുര കോടതിയുടെ​ നടപടി. രാജ്യദ്രോഹം, യു.എ.പി.എ കേസുകൾ കൈകാര്യം ചെയ്യാൻ ലഖ്​നോവിൽ പ്രത്യേക കോടതി രൂപവത്​കരിച്ച സാഹചര്യത്തിൽ ഇത്തരം കേസുകൾ​ അങ്ങോട്ട്​ മാറ്റണമെന്നായിരുന്നു​ പ്രോസിക്യൂഷ​െൻറ അപേക്ഷ.

കഴിഞ്ഞ ഏപ്രിലിലാണ് ലഖ്​നോവിൽ എൻ.​െഎ.എ പ്രത്യേക കോടതി രൂപവത്​കരിച്ചത്​. 

Tags:    
News Summary - cases against Siddique Kappan shifted to Lucknow court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.