കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ചോദ്യംചെയ്യാൻ അന്വേഷണ സംഘത്തിെൻറ തീരുമാനം. ഡൽഹിയിലുള്ള യുവാവിന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നൽകി. അടുത്തദിവസം എത്താമെന്നാണ് യുവാവ് അറിയിച്ചിരിക്കുന്നത്.
നേരേത്ത, പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്കെതിരെ അവിഹിതബന്ധം ആരോപിച്ച് സഭ നേതൃത്വത്തിന് പരാതി ലഭിച്ചുവെന്നും ഇതിൽ നടപടിയെടുത്തതിെൻറ വൈരാഗ്യത്തിലാണ് ഇവർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ രംഗത്ത് എത്തിയതെന്നും ജലന്ധർ രൂപത നേതൃത്വം ആരോപിച്ചിരുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷനറീസ് ഒാഫ് ജീസസ് മദർ ജനറൽ അടക്കമുള്ളവർ ൈവക്കം ഡിവൈ.എസ്.പിയെ നേരിൽകണ്ട് സമാന പരാതി ഉന്നയിച്ചിരുന്നു. ഇതിൽ വ്യക്തതവരുത്താനാണ് യുവാവിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
എന്നാൽ, കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ബിഷപ്പിെൻറ പരാതി പരിശോധിച്ചശേഷം തുടർനടപടി മതിയെന്ന നിലപാടിലേക്ക് പൊലീസ് എത്തിയതിനു പിന്നിൽ സമ്മർദമുണ്ടെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.