മുഹമ്മദ് അബ്ദുറഹിമാൻ
മേലാറ്റൂർ: കോഴിക്കുഞ്ഞുങ്ങളെ നൽകാമെന്ന് പറഞ്ഞ് ഫാമിൽനിന്ന് കോഴികളെ കൊണ്ടുപോയി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊപ്പം കൈപ്പുറം കോഴിക്കാട്ടിൽ മുഹമ്മദ് അബ്ദുറഹിമാനെയാണ് (38) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടത്തൂർ സ്വദേശികളായ ചെറുമല ഉനൈസ്, അയൽവാസി ബുഷറ എന്നിവരുടെ പരാതി പ്രകാരമാണ് കേസ്.
വെട്ടത്തൂർ കവല തെക്കൻമലയിലുള്ള ഫാമിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് 18.58 ലക്ഷം രൂപ വിലമതിക്കുന്ന കോഴികളെ കൊണ്ടുപോയത്. പകരം കോഴിക്കുഞ്ഞുങ്ങളെ നൽകാമെന്നുമായിരുന്നു കരാറെങ്കിലും പിന്നീട് പണമോ കോഴിക്കുഞ്ഞുങ്ങളെയോ നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസ്.
ഇതിൽ രണ്ടാം പ്രതിയെയാണ് എറണാകുളത്തുെവച്ച് പിടികൂടിയത്. ഇയാളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഒന്നും മൂന്നും പ്രതികൾ ഒളിവിലാണ്. എസ്.െഎ കെ.വി. മത്തായി, എസ്.സി.പി.ഒ ജോർജ് സെബാസ്റ്റ്യൻ, സി.പി.ഒ ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.