കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊലീസിനെ അറിയിക്കാത്തതിന് എടുത്ത കേസിൽ സർക്കാർ ഡോക്ടർക്കെതിരെ വിചാരണ നടപടി സ്വീകരിക്കുന്നതിന് സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈകോടതി. റിപ്പോർട്ട് ചെയ്യാതിരുന്നത് മനഃപൂർവമല്ലെന്ന കാരണത്താൽ കേസ് റദ്ദാക്കാനാകില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
വക്കാട് പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിൽ രണ്ടാം പ്രതിയായ തൃശൂർ സ്വദേശി ഡോക്ടർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. 13കാരിയായ പെൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽനിന്ന് ഗർഭിണിയായത്. ഹരജിക്കാരനായ ഡോക്ടർ ഗർഭം അലസിപ്പിച്ചു.
പ്രായപൂർത്തിയായവർ ലൈംഗികാതിക്രമത്തിന് ഇരയായത് അറിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിനെ അറിയിക്കണമെന്നാണ് പോക്സോ നിയമം. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് മുൻകൂർ അനുമതി വേണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, പോക്സോ കേസിൽ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.