മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച 10 അഭിഭാഷകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, വെള്ളറട ചാമപ്പാറവിള വീട്ടീല്‍ രതിന്‍ ആര്‍, കോവളം വെള്ളാര്‍ പണയില്‍വീട്ടില്‍ ബി. സുഭാഷ്, കരമന ശിവപ്രസാദം ടി.സി 50/142 (1)ല്‍ അരുണ്‍ പി. നായര്‍, കുളത്തൂര്‍ കിഴക്കുംകര ലതിക ഭവനില്‍ എല്‍.ആര്‍. രാഹുല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്. അക്രമത്തിനിരയായ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍, വനിതാ മാധ്യമപ്രവര്‍ത്തകരായ സി.പി. അജിത, ജസ്റ്റീന തോമസ് എന്നിവര്‍ സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

സ്ത്രീകളെ അടക്കം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും വലിച്ചിഴച്ചതിനുമാണ് കേസെടുത്തത്.  വെള്ളിയാഴ്ച രാവിലെ വഞ്ചിയൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയിലായിരുന്നു ആക്രമണം.വനിതാ മാധ്യമപ്രവര്‍ത്തകര്‍ ജഡ്ജിയുടെ ഇരിപ്പിടത്തിനടുത്തത്തെി സഹായമഭ്യര്‍ഥിച്ചെങ്കിലും ബഹളംവെക്കുന്നത് ചോദ്യം ചെയ്തതല്ലാതെ  ജഡ്ജി മറ്റ് നടപടികള്‍ക്ക് മുതിര്‍ന്നില്ല. തുടര്‍ന്ന് പൊലീസ് വലയത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പുറത്തത്തെിച്ചത്.

Tags:    
News Summary - case filed against advocates who attacked media persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.