Posted On
date_range Updated On
date_range പ്രകോപന വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്
മലപ്പുറം: താനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഫേസ് ബുക്കിൽ പ്രകോപനം നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. എടപ്പാൾ അയിലക്കാട് യാസറിനെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്.
കേസിൽ പിടിയിലായവരെയും സി.പി.എം പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയും പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയുമാണ് വിഡിയോ തയാറാക്കിയത്. കേസെടുത്താലും പ്രശ്നമില്ലെന്ന പരാമർശം ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.