പൊലീസുകാരെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന പ്രസംഗം; യൂത്ത് കോൺ. നേതാവിനെതിരെ കേസ്

കണ്ണൂർ: വാർത്തസമ്മേളനത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നടന്ന കെ.എസ്‌.യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി ഡി.സി.സി ഓഫിസിൽ കഴിഞ്ഞ ശനിയാഴ്ച വാർത്തസമ്മേളനം നടത്തിയിരുന്നു.

‘പി. ശശിയുടെ വാക്കുകേട്ട് കെ.എസ്‌.യുക്കാരെ ആക്രമിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത പൊലീസുകാരെ തെരുവിൽ യൂത്ത് കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന’ പ്രസ്താവനയിലാണ് കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിനെയും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്.ഐ പി.പി. ഷമീലിന്റെ പരാതിയിലാണ് കേസെടുത്തത്.

ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തും കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറും കേൾക്കാൻ തന്നെയാണ് ഈ കാര്യം പറയുന്നതെന്നും ഈ കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ലെന്നും ഇവനൊന്നും സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ലെന്നും അബിൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

Tags:    
News Summary - Case against Youth Congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.