യു. പ്രതിഭയുടെ മകനെതിരായ കേസ്; കഞ്ചാവ് ഉപയോഗം കണ്ടില്ലെന്ന് മൊഴിമാറ്റി സാക്ഷികൾ

ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമീഷണർക്ക് കൈമാറിയിരുന്നു.

ക​നി​വ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ചേ​ർ​ത്ത​തി​ൽ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിൽ പറയുന്നുണ്ട്. ഇ​തോ​ടെ ക​നി​വ് ക​ഞ്ചാ​വ് കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​കും. എം.​എ​ൽ.​യു​ടെ മ​ക​ന​ട​ക്ക​മു​ള്ള​വ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​യി​ല്ല. ക​നി​വ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​ത് ക​ണ്ട​താ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​​​രാ​രും മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ല. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​ല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡി​സം​ബ​ർ 28ന് ​കു​ട്ട​നാ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് ക​നി​വി​നെ​യും എ​ട്ട്​ സു​ഹൃ​ത്തു​ക്ക​ളെ​യും ത​ക​ഴി​യി​ൽ​നി​ന്ന്​ മൂ​ന്ന്​ ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഇ​വ​രെ പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ൾ​പ്പെ​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഈ ​വ​സ്തു​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തി​നാ​ൽ കേ​സെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന. കേസിൽ ഉൾപ്പെട്ട ര​ണ്ടു​പേ​രു​ടെ കൈ​യി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കേ​സ് നി​ല​നി​ൽ​ക്കും. 

Tags:    
News Summary - Case against U Prathibha's son; Witnesses statement changed as they did not see him using ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.