വ്യാജ ബിരുദവുമായി ചികിത്സിച്ച കുട്ടികളുടെ ഡോക്​ടർക്കെതിരെ കേസ്​

തിരുവല്ല: വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളുടെ ഡോക്​ടറായി ജോലി ചെയ്തിരുന്ന ഡോ. സാംസണിന്​ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

എം.ബി.ബി.എസ് ബിരുദം മാത്രമുള്ള ഡോ. സാംസൺ, ഉന്നത ബിരുദമുണ്ടെന്ന വ്യാജ രേഖ കാണിച്ച്​ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ വർഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. സഹ പ്രവർത്തകനായിരുന്ന ഡോ. ബിബിൻ മാത്യു ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഡോ. സാംസണെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്.

Tags:    
News Summary - Case against pediatrician with fake degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.