കെ. ബാബുവിനെതിരായ കേസ്: വിജിലൻസ് ഡയറക്ടർ നിലപാട് അറിയിക്കണം

കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശം. എത്ര ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്‌ നൽകാൻ കഴിയുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിക്കണമെന്നാണ് കോടതി നിർദേശം. 

തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബുവിന്‍റെ ബിനാമി എന്ന്‌ വിജിലൻസ് ആരോപിക്കുന്ന ബാബുറാം സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതി നിർദേശം. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാം എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ബാബുറാം ഇതിനെ എതിർത്തു. തുടർന്നാണ് ഡയറക്ടർ നിലപാട് അറിയിക്കണം എന്ന് കോടതി നിർദേശിച്ചത്. ഡയറക്ടറുടെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags:    
News Summary - Case against K Babu; The Vigilance Director should be inform the details says highcourt- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.