വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് വീട്ടമ്മയ്ക്കെതിരെ കേസ്

 കുമ്പള:  വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതിന് വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. സുഹ്‌റാബിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Tags:    
News Summary - Case against housewife for keeping ganja at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.