കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസ് ഫ്രാൻസിസ് മാർപാപ്പ നിരീക്ഷിച്ചുവരുകയാണെന്ന് കാത്തലിക് ബിഷപ് കോൺഫറൻസ് ഒാഫ് ഇന്ത്യ (സി.ബി.സി.െഎ). പൊലീസ് അന്വേഷണത്തിെൻറ അന്തിമഫലം അറിയാൻ വത്തിക്കാൻ കാത്തിരിക്കുകയാണ്. വത്തിക്കാനിൽ നടക്കുന്ന സിനഡിനിടെ ഇന്ത്യയിലെ കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപ്പിെൻറ അറസ്റ്റിനു ശേഷമുള്ള സാഹചര്യം കർദിനാൾമാർ വത്തിക്കാൻ പ്രതിനിധികളെ വിശദമായി ധരിപ്പിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സി.ബി.സി.െഎ അധ്യക്ഷനും മുംബൈ ആർച്ച് ബിഷപ്പുമായ ഡോ. ഒാസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ വത്തിക്കാൻ സെക്രട്ടറി ഒാഫ് സ്റ്റേറ്റ് കർദിനാൾ പിയേത്രോ പേരാളിൻ, ഇവാഞ്ചലൈസേഷൻ ഒാഫ് പീപ്പിൾസ് കോൺഗ്രിഗേഷൻ പ്രീഫെക്ട് കർദിനാൾ ഫെർണാദോ ഫിലോനി, ഒാറിയൻറ് ചർച്ചസ് കോൺഗ്രിഷേൻ പ്രീഫെക്ട് കർദിനാൾ ലിയനാർദോ സാന്ദ്രി എന്നീ കർദിനാൾമാരുമായായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
പൊലീസ് അന്വേഷണവും കേസിെൻറ സ്ഥിതിയും അറിയിച്ചു. സംഭവവികാസങ്ങൾ മാർപാപ്പ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്വേഷണഫലത്തിനായി കാത്തിരിക്കുകയാണ് -വത്തിക്കാൻ പ്രതിനിധികൾ അറിയിച്ചു. ഇന്ത്യൻ നിയമസംവിധാനങ്ങളിെല വിശ്വാസം അറിയിച്ചുവെന്നും സത്യം പൂർണമായി പുറത്തുവരുമെന്ന് കരുതുന്നതായും സി.ബി.സി.െഎ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിലെ വിശ്വാസികൾക്കൊപ്പമാണ് തങ്ങളുടെ മനസ്സെന്നും കേസുമായി ബന്ധപ്പെട്ട് എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നതായും കർദിനാൾ ഒാസ്വാൾഡ് ഗ്രേഷ്യസ് വ്യക്തമാക്കി. ബിഷപ് മുളയ്ക്കലിനെ ഒക്ടോബർ 20വരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. ഹൈകോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.