ഈങ്ങാപ്പുഴ (കോഴിക്കോട്): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ പോസ്റ്റുകളിട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മലിനെതിരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിനു വേണ്ടി മനപ്പൂർവ്വം ശ്രമിച്ചതിനുമാണ് കേസ്. മേയ് 11 മുതൽ 14 വരെ ഇദ്ദേഹം തുടർച്ചയായി പ്രതിപക്ഷ നേതാവിനെതിരെ സ്വന്തം ഫേസ്ബുക് പോസ്റ്റുകളിലൂടെ അസഭ്യം പറയുകയായിരുന്നു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേഷ് ജോസ് നൽകിയ പരാതിയിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഐ എ.പി. അനൂപിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.