തിരുവനന്തപുരം: സുരക്ഷക്കായി ജി.പി.എസ് നിർബന്ധമാക്കുേമ്പാഴും സ്കൂൾ വാഹനങ്ങളി ലെ നിയമലംഘകരായ ഡ്രൈവർമാരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലൈ സൻസില്ലാെത സ്കൂൾ വാഹനമോടിച്ചതിനും അമിതവേഗത്തിനുമടക്കം 4740 ഡ്രൈവർമാർക്കെതി രെയാണ് നടപടിയെടുത്തത്. േമാേട്ടാർ വാഹനകുപ്പിെൻറ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ, അമിതമായി കുട്ടികളെ കയറ്റുക, വേഗപ്പൂട്ട് പ്രവർത്തനരഹിതമാക്കി അമിതവേഗത്തിൽ പായുക, അപകടകരമായ ഡ്രൈവിങ്, പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവർമാർ, ആയമാരുടെ അഭാവം എന്നീ കുറ്റങ്ങൾക്കാണ് നടപടിയെടുത്തത്.
28.75 (28,75,300) ലക്ഷം രൂപ പിഴ ഇനത്തിലും ഇക്കാലയളവിൽ ഇൗടാക്കി. രണ്ടു വർഷത്തിനിടെ വിവിധ ജില്ലകളിലായി ആകെ 8476 വാഹനങ്ങളിലാണ് മോേട്ടാർ വാഹനവകുപ്പ് പരിേശാധന നടത്തിയത്. പരിശോധനക്ക് വിധേയമാക്കിയ രണ്ടിൽ ഒരു വാഹനം ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയെന്നത് കണക്കുകളിൽനിന്ന് വ്യക്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹന പരിശോധന നടന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ 3068 വാഹനങ്ങളെയാണ് പരിശോധനക്ക് വിധേയമാക്കിത്. ഏറ്റവും കുറവ് ഇടുക്കിയിലും, 18 വാഹനങ്ങൾ. സ്കൂൾ വാഹനം ഒാടിക്കുന്ന ഡ്രൈവർക്ക് അതത് വാഹനം ഒാടിക്കുന്നതിന് 15 വർഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് വ്യവസ്ഥ.
പരിശോധനയിൽ അഞ്ചു വർഷം പോലും പ്രവൃത്തിപരിചയമില്ലാത്തവരെ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ മുെമ്പാരിക്കലും അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിനും അപകടകരമായി വാഹനം ഓടിച്ചതിനും ശിക്ഷിക്കപ്പെട്ടയാളാകരുതെന്ന നിബന്ധനയും പാലിക്കാറില്ല. 50 കിലോമീറ്റാണ് നിശ്ചയിച്ചിട്ടുളള വേഗപരിധയിയെങ്കിലും വേഗപ്പൂട്ട് പോലുമില്ലാതെ ഒാടിയ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.