എടക്കര: ലോക്ഡൗണ്‍ ലംഘിച്ച് രാത്രി ബ്ലാക്മാനെ പിടിക്കാനിറങ്ങിയ 30 പേര്‍ക്കെതിരെയും വാട്‌സ്ആപ് ഗ്രൂപ്പിലൂടെ ബ്ലാക്മാന്‍ ഇറങ്ങിയെന്ന സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയും പോത്തുകല്‍ പൊലീസ് കേസെടുത്തു. ചുങ്കത്തറ കൈപ്പിനിയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശത്തെ ഒരു വാട്‌സ്ആപ് ഗ്രൂപ്പിലാണ് കൈപ്പിനിയില്‍ ബ്ലാക്മാനിറങ്ങിയിട്ടുണ്ടെന്ന വ്യാജ പ്രചാരണം വന്നത്.
ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധിയാളുകള്‍ ആയുധങ്ങളുമായി രാത്രി ബ്ലാക്മാനെ തിരഞ്ഞിറങ്ങി. കുറുവടിയും മറ്റ് ആയുധങ്ങളുമായി ആളുകള്‍ കൈപ്പിനിയില്‍ തടിച്ചുകൂടുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.
കൈപ്പിനിയില്‍ തടിച്ചുകൂടി ബ്ലാക്മാനെ തിരഞ്ഞ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനും അന്യായമായി ആയുധവുമായി സംഘംചേര്‍ന്നതിനും ബ്ലാക്മാനെ തിരയാനെന്ന പേരില്‍ വാഹനപരിശോധന നടത്തിയതിനുമാണ് പോത്തുകൽ പൊലീസ് കേസെടുത്തത്.
വാട്‌സ്ആപ് ഗ്രൂപ്പിെൻറ അഡ്മിന്മാര്‍ക്ക് എതിരെ പൊലീസ് സൈബര്‍ സെല്‍ സഹായത്തോടെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചുങ്കത്തറ ഭാഗത്തുനിന്ന് കൈപ്പിനിയിലേക്ക് കൂട്ടമായി എത്തിയ ആളുകളെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തിരയുന്നുണ്ട്. സംഭവത്തില്‍ പങ്കെടുത്ത വാഹനങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയും ചെയ്തു. പോത്തുകൽ എസ്.ഐ കെ. അബ്ബാസ്, സീനിയര്‍ സി.പി.ഒ സുരേഷ്ബാബു, സി.എ. മുജീബ്റഹ്മാന്‍, സി.പി.ഒമാരായ സുകേഷ്, അനീഷ് തോമസ്, കൃഷ്ണദാസ്, വനിത സി.പി.ഒമാരായ അശ്വതിമായ, സബ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.