കോട്ടയം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും മെ ട്രോ വാര്‍ത്ത എക്സിക്യൂട്ടിവ് ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടയം വാരിശ്ശേരി ഉല്ലാസ് ഭവനില്‍ തോമസ് ആൻറണി (62) നിര്യാതനായി.
ദ ഹാര്‍ട്ട് അനിമേഷന്‍ ആര്‍ട്ട് അവാര്‍ഡ് ഹൈദരാബാദ് (1998), ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് (2000), ഫ്രീ കാര്‍ട്ടൂണ്‍ അവാര്‍ഡ് ചൈന (2002), ഇന്ത്യ ഇൻറര്‍നാഷനല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് ഹൈദരാബാദ് (2002), യുണൈറ്റഡ് നേഷന്‍സ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് (2007), വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പുരസ്കാരം (2018) തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു.
ഭാര്യ: മണിമല നഗരൂര്‍ കുടുംബാംഗം മോളമ്മ. മകന്: ഉല്ലാസ് (അസി. മാനേജർ, ഓംനെക്സ് ചെെന്നെ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുടമാളൂര്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.