??????????? ?????????? ????????????????? ??????? ??????????? ???????? ??????? ??????? ???????? ?????? ???

മെ​ട്രോ തൂ​ണി​ൽ കാ​റി​ടി​ച്ച് ഹ​മീ​ദ​ലി ശിഹാബ്​ ത​ങ്ങ​ള​ട​ക്കം ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്ക്

ആ​ലു​വ: മെ​ട്രോ തൂ​ണി​ൽ കാ​റി​ടി​ച്ച് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ത​ങ്ങ​ള​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.40ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ടം പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. കൊ​ല്ലം ദാ​റു​ൽ ജ​ദീ​ദ് വീ​ട്ടി​ൽ അ​ബ്‌​ദു​ല്ല​യാ​ണ് പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​മീ​ദ​ലി ത​ങ്ങ​ളു​ടെ കൈ​ക്കും അ​ബ്‌​ദു​ല്ല​യു​ടെ വ​ല​ത് കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​ക്കി. കൊ​ല്ലം സ്വ​ദേ​ശി അ​ജ്മീ​ർ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ​വ​ശ​ങ്ങ​ളി​ലെ എ​യ​ർ ബാ​ഗു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കൊ​ല്ല​ത്ത് സം​ഘ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ല​പ്പു​റ​ത്തേ​ക്ക് പോ​ക​െ​വ​യാ​ണ് അ​പ​ക​ടം.
Tags:    
News Summary - Car hit Metro pillar in Muttom -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.