ആലുവ ചാലക്കൽ പതിയാട്ട് കവലയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം മറുവശത്തെ കാട്ടിലേക്ക് ഇടിച്ചു കയറിയപ്പോൾ

നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം

ആലുവ: പെരുമ്പാവൂർ - ആലുവ ദേശസാൽകൃത റൂട്ടിൽ ചാലക്കൽ പതിയാട്ട് കവലയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. പെരുമ്പാവൂരിൽ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കോതമംഗലം സ്വദേശി ബിജുമോൻ ഓടിച്ചിരുന്ന  കാറാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട കാർ ചാലക്കൽ പാനാപിള്ളി അഷറഫിന്‍റെ മതിലിൽ ഇടിക്കുകയായിരുന്നു. മതിലും മതിലിനോട് ചേർന്ന കടയുടെ ഒരുഭാഗവും തകർന്നു. ഇടത് വശത്ത് മതിലിൽ ഇടിച്ച കാർ റോഡിന് മറുവശത്തെ കാട്ടിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഈ സമയം  റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. 



(കാർ ഇടിച്ച് തകർന്ന ഷെഡ്)

 


അപകട സമയത്ത് ഡ്രൈവർ ഉൾപ്പടെ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഇന്നോവ ക്രസ്റ്റ കാറിന്‍റെ മുൻ വശവും പിറക് വശത്തെ ഗ്ലാസും തകർന്നിട്ടുണ്ട്. 


Tags:    
News Summary - car accident in aluva chakkalakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.