വയനാട് ചുണ്ടേലിൽ വാഹനാപകടം; ഒരാൾ മരിച്ചു

വൈത്തിരി: ദേശീയ പാതയിൽ ചുണ്ടേൽ ചേലോട് എസ്റ്റേറ്റിന് സമീപം ടിപ്പറും കാറും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. പുൽപള ്ളി സ്വദേശി വാടാനക്കവല മട്ടേലാലിക്കൽ സെബാസ്റ്റ്യൻ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ലീലാമ്മ, സീഡീഷ്, നിഖിൽ എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ടിപ്പറിലിടിക്കുകയായിരുന്നു. ഇതേതുടർന്ന്​ ദേശീയപാതയിൽ അൽപനേരം ഗതാഗത തടസമുണ്ടായി.

Tags:    
News Summary - car accident at chundel wayanad; man died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.