ക്രിസ്റ്റി, അഭിഷേക്, അശ്വിന്, നിരജ്ഞന്, അജിത്, കിരണ്‍
കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; എട്ടുപേര്‍ പിടിയില്‍
നടത്തറ: കൊഴുക്കുള്ളി പള്ളിമൂലയിലെ ഗ്രൗണ്ടില്‍ കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്തയാൾ ഉൾപ്പെടെ എട്ടുപേരെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
നടത്തറ മൈനര്‍ റോഡില്‍ പാറയ്ക്കവീട്ടില് ക്രിസ്റ്റി (18), മൈനര്റോഡ് പള്ളിപറമ്പില്‍ വീട്ടില്‍ അഭിഷേക് (20), മുളയം അയ്യന്‍കുന്ന് അപ്പു എന്ന അശ്വിന് (21), അയ്യന്‍കുന്ന് മുത്തേടത്ത് വീട്ടില്‍ നിരജ്ഞന് (18), അയ്യന്‍കുന്ന് ആനക്കൊട്ടില്‍ വീട്ടില്‍ അജിത് (18), അയ്യന്‍കുന്ന് മണ്ടുപറമ്പില് വീട്ടില്‍ കിരണ്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് പള്ളിമൂലയിലെ ഗ്രൗണ്ടില്‍ പന്ത് കളിക്കുന്നതിനിടയിലാണ് രണ്ട് വിഭാഗങ്ങളായി ഏറ്റുമുട്ടിയത്. കഞ്ചാവ് വിൽപനയെ ചെല്ലി ഉണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഇതില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്ക് ഗുരുതരമല്ല.
മണ്ണുത്തി സി.ഐ ശശിധരന്‍പിള്ള, എസ്.ഐ പ്രദീപ്കുമാര്‍, സി.പി.ഒമാരായ വിവേക്, ബീനിഷ്, രജീത്ത്്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.