തിരൂര്‍ (മലപ്പുറം): നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. എന്നാല്‍ മുന്നൊരുക്കം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമാണ്. വലിയ ഭൂരിപക്ഷത്തിന് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കും. പി.വി അന്‍വര്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിച്ചിട്ടുമുണ്ട്. അദ്ദേഹം സഹയാത്രികനായി ഞങ്ങള്‍ക്കൊപ്പമുണ്ട്.
അദ്ദേഹത്തിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസോ യു.ഡി.എഫോ ഏത് സ്ഥാനാർഥിയെ നിശ്ചയിച്ചാലും പിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മുന്‍ ഉപതെരഞ്ഞെടുപ്പുകളിലേതു പോലെ കൃത്യമായ സമയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
എല്‍.ഡി.എഫ് സ്ഥാനാർഥിയെ നോക്കിയല്ല യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. മത്സരിക്കാന്‍ യോഗ്യതയുള്ള ഒന്നിലധികം സ്ഥാനാർഥികള്‍ യു.ഡു.എഫിനൊപ്പമുണ്ട്. എല്‍.ഡി.എഫ് ആരെ മത്സരിപ്പിച്ചാലും പ്രശ്‌നമില്ല. പാലക്കാട് അനുഭവമുണ്ടായിട്ടും സി.പി.എം പഠിച്ചിട്ടില്ല. പാലക്കാട്ടേതു പോലെ കോണ്‍ഗ്രസില്‍ നിന്നും ആരെയെങ്കിലും കിട്ടുമെങ്കില്‍ സ്ഥാനാർഥിയാക്കട്ടെ. എന്തെല്ലാം ബഹളമുണ്ടാക്കി. എന്നിട്ടും ദയനീയമായ മൂന്നാം സ്ഥാനത്തേക്ക് തലയും കുത്തി വീണില്ലേ? എന്നും വി.ഡി. സതീഷൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.