വൈദ്യുതി കരാർ റദ്ദാക്കൽ: പിന്നിൽ കോടികളുടെ അഴിമതി, നഷ്ടം ഈടാക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച കുറഞ്ഞ വിലയ്​ക്കുള്ള ദീർഘകാല കരാർ റദ്ദാക്കി പകരം കൂടിയ വിലയ്​ക്കുള്ള വൈദ്യുതി വാങ്ങിയതിലൂടെ കെ.എസ്​.ഇ.ബിക്കുണ്ടായ നഷ്​ടം കരാർ റദ്ദാക്കിയതിന് ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ്​ കോൺഫെഡറേഷൻ -ഐ.എൻ.ടി.യു.സി ത്രിദിന പഠന ക്ലാസും പ്രതിനിധി സമ്മേളനവും രാജീവ് ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്​റ്റഡീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂനിറ്റിന്​ നാലുരൂപ 29 പൈസ നിരക്കിലുള്ള കരാർ റദ്ദാക്കി പകരം വൈദ്യുതി വാങ്ങിയത് ഏഴുരൂപ മുതൽ 12 രൂപ വരെ നിരക്കിലാണ്. പുതുതായി വൈദ്യുതി നൽകിയ കമ്പനികൾക്ക് കോടികളുടെ ലാഭമാണ് ഇതുവഴി ഉണ്ടായത്. കോടികളുടെ അഴിമതി ഇതിനുപിന്നിലുണ്ട്​. ട്രാൻസ്​ഗ്രിഡ്, കെ.ഫോൺ പദ്ധതികളിലും വൻ അഴിമതിയാണ് നടന്നത്. ഈ അഴിമതിയൊക്കെ പുറത്തുവരേണ്ടതുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Cancellation of electricity contract: V.D. Satheesan wants to recover crores of corruption behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.