ഐ.എ.സി.പി മാധ്യമ പുരസ്‌കാരം സി.എ.എം. കരീമിന്​

കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​സ്​ (ഐ.എ.സി.പി) കേരളഘടകം ഏർപ്പെടുത്തിയ മാധ്യമ പുരസ്​കാരം ‘മാധ്യമം’ കോട്ടയം ചീഫ്​ ഒാഫ്​ ന്യൂസ്​ ബ്യൂറോ സി.എ.എം. കരീമിന്​. 10,000 രൂപയും പ്രശസ്​തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. നവംബർ 20ന്​ രാവി​ലെ 10ന്​ കൊച്ചി അമൃത ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസിൽ ​സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ ബിനോയ്​ വിശ്വം എം.പി പുരസ്​കാരം സമർപ്പിക്കും.

രാധാകൃഷ്​ണൻ പട്ടാന്നൂർ (മാതൃഭൂമി), സന്തോഷ് ശിശുപാൽ (മനോരമ-ആരോഗ്യം) എന്നിവരും പുരസ്​കാരത്തിന്​ അർഹരായി. മാനസികാരോഗ്യം, ചികിത്സ, പുനരധിവാസ രീതികൾ എന്നിവയിൽ ക്ലിനിക്കൽ സൈക്കോളജിയുടെ പങ്ക്​, ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​ നിയമനത്തിലെ ക്രമക്കേട് എന്നിവയെക്കുറിച്ച വാർത്തകൾ വിലയിരുത്തിയാണ് പുരസ്‌കാരം.

കോട്ടയം എരുമേലി ചക്കാലക്കൽ പരേതരായ സി.പി. അബ്​ദുൽ അസീസ്​-എെഷ ബീവി ദമ്പതികളുടെ മകനാണ്​ സി.എ.എം. കരീം​. കൈരളി ടി.വി-നവാബ്​ രാജേന്ദ്രൻ പുരസ്​കാരം, സ്വദേശാഭിമാനി പത്രപ്രവർത്തക അവാർഡ്​, സി.എച്ച്​ അവാർഡ്​, ദൃഷ്​ടി പുരസ്​കാരം, ദുബൈ എൻ.ആർ.​െഎ വെൽഫെയർ കമ്മിറ്റി പുരസ്​കാരം, സെൻട്രൽ ഹ്യുമൻ റൈറ്റ്​സ്​ കമീഷൻ പുരസ്​കാരം, ന്യൂഡൽഹി ഹ്യുമൻ റൈറ്റ്​സ്​​ ഫൗണ്ടേഷൻ അവാർഡ്​ എന്നിവ ലഭിച്ചിട്ടുണ്ട്​.

ഭാര്യ: ഫൗസിയ കരീം (അധ്യാപിക, എം.ജി.എച്ച്​.എസ്​.എസ്​, ഇൗരാറ്റുപേട്ട). മക്കൾ: വസീം പി. മുഹമ്മദ്​, ഫാത്തിമ കരീം (വിദ്യാർഥിനി, എൻ.​െഎ.ടി കോഴിക്കോട്​).

Tags:    
News Summary - C.A.M Kareem award-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.