പത്തനംതിട്ട: എവിടെ നിന്നും ഉയരുന്നത് ഭക്ഷണത്തിനായുള്ള മുറവിളികൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതിനകം എത്തിയിട്ടുള്ളത് 35,000ത്തോളം പേരാണ്. അതിെൻറ ഇരട്ടിയിലേറെ ആൾക്കാർ വീടുകളിൽ കുടുങ്ങി കിടക്കുന്നു. മൂന്നുദിവസമായിട്ടും ഭക്ഷണം എത്തിക്കാനായത് കുറച്ചു പേർക്ക് മാത്രം. മൂന്നുദിവസമായി രാപകൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന പൊലീസും മത്സ്യെതാഴിലാളികളും ആകെ പരിക്ഷീണിതരായ നിലയിലാണ്. ഇതോടെ ഇതോടെ കാര്യങ്ങൾ ൈകവിട്ടുപോകുന്ന നിലയിലായി. രക്ഷാ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. സൈന്യം എത്തണമെന്ന മുറവിളിയാണ് നാട്ടിലാകെ ഉയരുന്നത്.
പൊലീസ്, എൻ.ഡി.ആർ.എഫ് എന്നിവർക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ബോധ്യമായതോടെയാണ് സൈന്യം എത്തണമെന്ന ആവശ്യം ഉയരുന്നത്. മിക്ക ദുരിതാശ്വാസ ക്യാമ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. അതിനാൽ അവിടങ്ങളിൽ ഭക്ഷണം എത്തിക്കൽ ദുഷ്കരമാണ്. ആവശ്യമായ ഭക്ഷണ സാധനങ്ങൾ കിട്ടാനുമില്ല. റവന്യൂ അധികൃതരും നാട്ടുകാരും കഴിയാവുന്നിടത്തോളം ഭക്ഷണ സാധനങ്ങൾ സംഘടിപ്പിച്ച് എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ഒന്നിനും തികയുന്നില്ല. നാട്ടിലാകെ ഭക്ഷണ സാധനങ്ങളുടെ ശേഖരണം നടക്കുന്നുണ്ടെങ്കിലും അവയൊന്നും ക്യാമ്പുകളിൽ എത്തിക്കാനാവുന്നില്ല. അതിനായി സർക്കാർ സംവിധാനം ഒരുക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.