കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിെൻറ നിയമന അയോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ പുതിയ അഭിഭാഷകന് ചുമതല നൽകിയതിൽ അതൃപ്തിയുമായി സിൻഡിക്കേറ്റ്. വി.സിക്ക് യോഗ്യതയില്ലെന്ന ഹരജികളിൽ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.സി. ശശിധരൻ ഹാജരാകണെമന്നാണ് ഇടതുപക്ഷ അംഗങ്ങളടങ്ങിയ നോമിനേറ്റഡ് സിൻഡിക്കേറ്റ് ചട്ടങ്ങൾ ഉദ്ധരിച്ച് പറയുന്നത്. അഡ്വ. മുഹമ്മദ് നിയാസിനെ വി.സി സ്വന്തംനിലക്ക് നിയമിച്ചതാണ് സിൻഡിക്കേറ്റിനെ ചൊടിപ്പിച്ചത്.
തിങ്കളാഴ്ചയാണ് മുഹമ്മദ് നിയാസിനെ നിയമിച്ച് വി.സി ഉത്തരവിറക്കിയത്. 10 വർഷം പ്രഫസർ പദവി വേണെമന്ന നിബന്ധനക്കെതിരെ 2015ൽ വി.സി തസ്തികയിലേക്ക് അേപക്ഷ ക്ഷണിച്ചപ്പോൾ കോടതിയെ സമീപിച്ച അധ്യാപകനുവേണ്ടി വാദിച്ചത് അഡ്വ. ശശിധരനായിരുന്നു എന്നതിെൻറ പേരിലാണ് അദ്ദേഹത്തെ മാറ്റിനിർത്തിയത്്. സിൻഡിക്കേറ്റിെൻറ അനുമതിയില്ലാതെ അഭിഭാഷകനെ മാറ്റുന്നതിൽ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് നിയമകാര്യ ഉപസമിതി കൺവീനർ െക.കെ. ഹനീഫ വി.സിക്ക് ഇൗ മാസം 21ന് കത്തയച്ചിരുന്നു. ഇൗ കത്ത് പരിഗണനയിലെടുക്കാതെയായിരുന്നു വി.സിയുടെ നടപടി.
സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കാനാണ് സ്റ്റാൻഡിങ് കോൺസലിനെ നിയമിച്ചതെന്നും വി.സിയുടെ കേസിൽ മറ്റൊരു അഭിഭാഷകനെ നിയമിക്കുന്നത് ശരിയല്ലെന്നുമാണ് സിൻഡിക്കേറ്റിെൻറ നിലപാട്. പുതിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. മുഹമ്മദ് ബഷീറിന് വി.സിയാവാനുള്ള യോഗ്യതയായ 10 വർഷത്തെ പ്രഫസർ പരിചയമില്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപകരുടെ സംഘടനയായ ‘ആക്ട്’ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
ഹരജി ഫയലിൽ സ്വീകരിച്ച കോടതി വി.സിക്കും സർവകലാശാലക്കും നോട്ടീസ് അയച്ചിരുന്നു. വി.സി ഉൾപ്പെട്ട കേസിൽ അദ്ദേഹം തന്നെ പുതിയ അഭിഭാഷകനെ തീരുമാനിക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് കെ.കെ. ഹനീഫ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.