കാലിക്കറ്റ് സിൻഡിക്കേറ്റ് യോഗം എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിക്കുന്നു

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗം നടക്കുന്ന ഹാൾ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വി.സി കൂട്ടുനിന്നെന്ന് ആരോപിച്ചാണ് ഉപരോധസമരം. യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷത്തെ യു.യു.സിമാർക്കു വോട്ടവകാശം നിഷേധിച്ചതിന് എതിരെ ഇന്നലെ വി.സിയുടെ ഔദ്യോഗിക വസതിയിലേക്കു തള്ളിക്കയറിയ എം.എസ്‌.എഫ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശിയിരുന്നു. പിന്നീട് മൂന്നു മണിക്കൂർ വി.സിയുടെ ഓഫിസ് ഉപരോധിക്കുകയും വി.സിയുടെ കോലത്തിൽ ചെരുപ്പുമാല ചാർത്തുകയും ചെയ്‌തിരുന്നു. 

Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.