തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിര അധ്യാപക നിയമനത്തിലെ സംവരണരീതി തെറ്റാണെന്നും നിയമവിധേയമായി സംവരണ റോസ്റ്റര്‍ തയാറാക്കണമെന്നുമുള്ള ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനം.
സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദിന്റെ വിയോജിപ്പോടെയാണ് തീരുമാനമെടുത്തത്. അതേസമയം, സർവകലാശാല അധ്യാപകരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നാലു ശതമാനം സംവരണം ചെയ്യാവുന്ന തസ്തികകൾ കണ്ടെത്താൻ ഉപസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.