കൊണ്ടോട്ടി: കരിപ്പൂർ-ജിദ്ദ സർവിസ് പുനരാരംഭിക്കുന്നതിനായി സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറാതെ വിമാനത്താവള അതോറിറ്റി മനപ്പൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം. ഡി.ജി.സി.എയിലെ ഫ്ലൈറ്റ് ഒാപ്പറേറ്റിങ് ഇൻസ്പെക്ടർ (എഫ്.ഒ.െഎ) ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് സൗദി എയർലൈൻസ് പുതിയ നടത്തിപ്പ് ക്രമം (സ്റ്റാൻഡേർഡ് ഒാപ്പറേഷണൽ പ്രൊസിജ്യർ അഥവാ എസ്.ഒ.പി) വിമാനത്താവള അതോറിറ്റിക്ക് നൽകിയത്.
എഫ്.ഒ.െഎ ആവശ്യപ്പെട്ട റിപ്പോർട്ട് സൗദിയ കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കാണ് കൈമാറിയത്. കരിപ്പൂരിൽ നിന്ന് അതോറിറ്റി ആസ്ഥാനത്തേക്കും തുടർന്ന് ഡി.ജി.സി.എയിലേക്കുമാണ് ഇവ നടപടിക്രമങ്ങളുെട ഭാഗമായി കൈമാറേണ്ടത്. എന്നാൽ, കഴിഞ്ഞ ഒരു മാസമായി അതോറിറ്റി ആസ്ഥാനത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഒാപ്പറേഷൻസിലാണ് എസ്.ഒ.പി റിപ്പോർട്ടുള്ളത്.
ഇവ പിടിച്ചുവെക്കുകയോ വിഷയത്തിൽ തീരുമാനം എടുക്കുകയോ ചെയ്യേണ്ടതും അതോറിറ്റിയല്ലെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. എഫ്.ഒ.െഎ ആവശ്യപ്പെട്ട റിപ്പോർട്ട് അദ്ദേഹത്തിന് കൈമാറുകയാണ് ചെയ്യേണ്ടത്. അനുമതി നൽകുന്ന വിഷയത്തിൽ എഫ്.ഒ.െഎയാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഇതിന് വിരുദ്ധമായി അതോറിറ്റി റിപ്പോർട്ടിൽ വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ടവർ ഡൽഹിയിൽ നേരിെട്ടത്തിയും രേഖാമൂലവും കൃത്യമായും മറുപടികൾ നൽകിയിട്ടും അതോറിറ്റിയിലെ ഉന്നത മലയാളി ഉദ്യോഗസ്ഥൻ മനപ്പൂർവം പിടിച്ചുവെക്കുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.