കാലടി സമാന്തര പാല നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻകൂറായി സ്ഥലം വിട്ടു നൽകിയവർക്ക് എത്രയും വേഗം നഷ്ടപരിഹാര തുക അനുവദിക്കാൻ തീരുമാനമായി. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സ്ഥലം വിട്ടു നൽകിയവർക്ക് ഒരു മാസത്തിനുള്ളിൽ നഷ്ട പരിഹാര തുക നൽകും. ഇതിന് മുന്നോടിയായുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂമി വിട്ടുനൽകുന്നവർ ഉന്നയിച്ച ആശങ്കകൾക്ക് യോഗത്തിൽ മറുപടി നൽകി. ഓരോ വ്യക്തിക്കും നഷ്ടമാകുന്ന സ്ഥലത്തിന് ന്യായമായ വില ലഭ്യമാക്കും.
യോഗത്തിൽ എൽ.എ സൂപ്രണ്ട് ജി.വി ജ്യോതി, സ്പെഷ്യൽ തഹസിൽദാർ ടി. സോണി ബേബി, പൊതുമരാമത്ത്, റവന്യു തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.