തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽ മന്ത്രിസഭ യോഗം; സർക്കാറിന്‍റെ ധൂർത്താണെന്ന് വിമർശനം

തലശ്ശേരി: കണ്ണൂരിൽ സർക്കാർ അതിഥിമന്ദിരവും തലശ്ശേരിയിൽ വിശ്രമമന്ദിരവും ഉണ്ടായിരിക്കെ സ്വകാര്യ ഹോട്ടലിൽ മന്ത്രിസഭ യോഗം ചേർന്നതിൽ വിമർശനം. തലശ്ശേരി കൊടുവള്ളി ദേശീയപാതയോടു ചേർന്ന പേൾവ്യൂ ഹോട്ടലിലാണ് ബുധനാഴ്ച രാവിലെ ഒമ്പതിന് മന്ത്രിസഭ യോഗം നടന്നത്.

അടുത്തിടെ നവീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമമന്ദിരവും വിവിധ സർക്കാർ ഓഫിസുകളും തൊട്ടടുത്ത് ഉണ്ടായിരിക്കെ ഹോട്ടലിൽ മന്ത്രിസഭ യോഗം നടത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സർക്കാറിന്റെ ധൂർത്താണിതെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫും ഇതിനെതിരെ രംഗത്തുവന്നു. പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമമന്ദിരത്തിലെ സൗകര്യങ്ങൾ മതിയാവില്ലെന്ന് തോന്നിയിട്ടാണോ ഹോട്ടൽ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ ചോദിച്ചു.

ചൊവ്വാഴ്ച തലശ്ശേരിയിലെ നവകേരള സദസ്സ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ചതും ഇതേ ഹോട്ടലിലായിരുന്നു.

Tags:    
News Summary - Cabinet meeting at private hotel in Thalassery; Criticism that the government is wasteful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.