പൗരത്വ നിയമം: ആവശ്യമായ സമയത്ത്‌ യോജിച്ചസമരത്തിന്‌ തയാർ -മുനീർ

കോഴിക്കോട്‌: പൗരത്വ ഭേദഗതി നിയമത്തിൽ ആവശ്യമായ സമയത്ത്‌ വീണ്ടും യോജിച്ച സമരത്തിന്‌ തയാറെന്ന്‌ പ്രതിപക്ഷ ഉപനേ താവ്‌ ഡോ. എം.കെ. മുനീർ. സർക്കാറുമായി യോജിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും സഹകരിച്ചിട്ടുണ്ട്‌. ഡൽഹിയിൽ നിവേദനവുമായി പോകുന്നുണ്ടെങ്കിൽ ആ സംഘത്തിലും തങ്ങളുണ്ടാകുമെന്ന്​ മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫി​​െൻറ നേതൃത്വത്തിൽ ജനുവരി 18ന്​ വൈകീട്ട്‌ നാലിന്‌ മഹാറാലി സംഘടിപ്പിക്കും. കോൺഗ്രസ്‌ നേതാവ്‌ കപിൽ സിബൽ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദിഖ്‌, എൻ. സുബ്രഹ്മണ്യൻ, എം.സി. മായിൻ ഹാജി തുടങ്ങിയവരും വാർത്തസ​േമ്മളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - CAA UDF Maha Rally in Kozhikode Mk Muneer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.