മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിര്‍ത്താം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി റിമ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ ഭീഷണി ഉയർത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കലി​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. മണ്ടൻമാരെ പ്രശസ്തരാക്കുന്നത്​ നിര്‍ത്താം എന്നാണ് റിമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന പ്രശസ്​തമായ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം​ സഹിതമാണ്​ റിമയുടെ പോസ്​റ്റ്​.

പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന ​പീപ്പിൾസ്​ ലോങ്​ മാർച്ചിൽ പ​ങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ, പ്രത്യേകിച്ച്​ നടിമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട്​ സന്ദീപ് വാര്യർ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടിരുന്നു.

<Full View

മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കൈയോടെ പിടികൂടുമ്പോൾ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാക്കാരുടെ ദേശസ്നേഹം കാപട്യമാണെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും പറഞ്ഞ്​ കുമ്മനം രാജശേഖരനും രംഗത്ത്​ വന്നിരുന്നു.

Tags:    
News Summary - CAA Protest; lets stop making stupid people famouse said rima -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.