കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതൽ തെളിവുകൾ. പെൺകുട്ടിയെ ക്രോൺ മാനസികമായി പിഡിപ്പിച്ചതായും ഇയാളിൽ നിന്ന് രക്ഷപ്പെടാൻ മിഷേൽ പഠനം ചെന്നൈയിലേക്ക് മാറ്റാൻ തീരുമാനിച്ചതായുമായ മൊഴിയാണ് പുറത്ത് വന്നത്. ചെന്നൈയിലുള്ള സുഹൃത്ത് ഒാൺലൈൻ വഴിയാണ് മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ മിഷേൽ ചെന്നൈയിലേക്ക് പോകുന്നത് പ്രതി എതിർത്തിരുന്നു. ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും മൊഴിയിൽ പറയുന്നു. പ്രതിയിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും സിം കാർഡുകളും കോടതി മുഖേന ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകൾ വീണ്ടെടുക്കാനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.
നേരത്തെ കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം ലഭിക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ‘‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല’’ എന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.